Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cristiano Ronaldo

കി​രീ​ട​മി​ല്ലാ​ത്ത രാജാവ്

ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ട​മി​ല്ലാ​തെ, കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ന്‍റെ രാ​ജാ​വാ​യ പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ പ​ടി​യി​റ​ങ്ങി... ആ​റ് ലോ​ക​ക​പ്പി​ല്‍ ക​ളി​ച്ചെ​ങ്കി​ലും ഒ​രു ത​വ​ണ​പോ​ലും ട്രോ​ഫി​യി​ല്‍ ചും​ബി​ക്കാ​നാ​വാ​തെ​യു​ള്ള മ​ട​ക്കം.

എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍​നി​ന്ന് സി​ആ​ര്‍7 വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. 2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ സ്‌​പെ​യി​നി​ന് എ​തി​രാ​യ പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​രാ​ട്ട​ത്തി​നു മു​മ്പു​ത​ന്നെ ഇ​നി​യൊ​രു ലോ​ക​ക​പ്പ് ക​ളി​ക്കാ​ന്‍ താ​നു​ണ്ടാ​കി​ല്ലെ​ന്ന് 41കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ പ​റ​ഞ്ഞി​രു​ന്നു.

ലോ​ക റി​ക്കാ​ര്‍​ഡ് ബാ​ക്കി

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫി​ഫ ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡ് അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്കൊ​പ്പം പ​ങ്കി​ട്ടാ​ണ് ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ ഭൂ​ഗോ​ള​വേ​ദി​യി​ല്‍​നി​ന്നു മ​ട​ങ്ങു​ന്ന​ത്. മെ​സി​യും റൊ​ണാ​ള്‍​ഡോ​യും ആ​റ് ലോ​ക​ക​പ്പ് എ​ ഡി​ഷ​നി​ല്‍ (2006, 2010, 2014, 2018, 2022, 2026) ക​ളി​ച്ചി​ട്ടു​ണ്ട്.

2006ല്‍ ​ജ​ര്‍​മ​നി​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ലാ​യി​രു​ന്നു പോ​ര്‍​ച്ചു​ഗ​ല്‍ ജ​ഴ്‌​സി​യി​ല്‍ സി​ആ​ര്‍7​ന്‍റെ ഭൂ​ഗോ​ള​പ്പോ​രി​ലെ അ​ര​ങ്ങേ​റ്റം. 21കാ​ര​നാ​യി​രി​ക്കേ ആ ​ലോ​ക​ക​പ്പി​ല്‍ ആ​റു മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. ഒ​രു പെ​നാ​ല്‍​റ്റി ഗോ​ള്‍ നേ​ടി. സെ​മി ഫൈ​ന​ലി​ല്‍​ വ​രെ ടീം ​എ​ത്തി​യ​തി​ല്‍ പ​ങ്കു​വ​ഹി​ച്ചു. 2026 ലോ​ക​ക​പ്പി​ലും ഗോ​ള്‍ നേ​ടി​യ​തോ​ടെ, ആ​റ് ഫി​ഫ ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ഗോ​ള്‍ നേ​ടു​ന്ന ഏ​ക​ താ​ര​മെ​ന്ന നേ​ട്ട​വും റൊ​ണാ​ള്‍​ഡോ സ്വ​ന്ത​മാ​ക്കി.

27 മ​ത്സ​രം, 11 ഗോ​ള്‍

ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ല്‍ ര​ണ്ടാം സ്ഥാ​ന​വു​മാ​യാ​ണ് സി​ആ​ര്‍7 വി​ട​പ​റ​യു​ന്ന​ത്. 27 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 11 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 2018 റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ലു ഗോ​ള്‍ നേ​ടി​യ​താ​ണ് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. അ​ന്ന് സ്‌​പെ​യി​നി​നെതി​രേ ഫ്രീ​കി​ക്കി​ലൂ​ടെ ഹാ​ട്രി​ക്കും നേ​ടി​യി​രു​ന്നു. 2026 ലോ​ക​ക​പ്പി​ലാ​ണ് റൊ​ണാ​ള്‍​ഡോ ഒ​ന്നി​ല​ധി​കം ഗോ​ള്‍ നേ​ടു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​രം (233) ഏ​റ്റ​വും കൂ​ടു​തൽ ഗോ​ൾ (146) തു​ട​ങ്ങി​യ റി​ക്കാ​ർ​ഡി​ന്‍റെ ഉ​ട​മ​യാ​യ സി​ആ​ർ7, പ്ര​ഫ​ഷ​ണ​ൽ ക​രി​യ​റി​ൽ 1000 ഗോ​ൾ എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​രി​യ​റി​ൽ 976 ഗോ​ൾ റൊ​ണാ​ൾ​ഡോ​യ്ക്കു​ണ്ട്. ആ​യി​ര​ത്തി​ലേ​ക്ക് 24 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്രം...

Sports

പോ​ര്‍​ച്ചു​ഗ​ല്‍, ഇം​ഗ്ല​ണ്ട് ക​ള​ത്തി​ല്‍

ടെ​ക്‌​സ​സ്: 2022 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ട്രെ​ന്‍​ഡിം​ഗ് ആ​യ​ത് മെ​സി​ക്കൊ​രു ക​പ്പ് എ​ന്നാ​യി​രു​ന്നെ​ങ്കി​ല്‍, 2026ല്‍ ​അ​തി​നു ചെ​റി​യൊ​രു മാ​റ്റം; സി​ആ​ര്‍7​ന് ഒ​രു ലോ​ക​ക​പ്പ്.

ഫു​ട്‌​ബോ​ള്‍ ലോ​കം ക​ണ്ട, ഏ​റ്റ​വും അ​ധ്വാ​ന​ശീ​ല​വും അ​ച്ച​ട​ക്ക​വു​മു​ള്ള ഇ​തി​ഹാ​സ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പോ​ര്‍​ച്ചു​ഗ​ല്‍ ഇ​ന്നു ക​ള​ത്തി​ല്‍. 2026 ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് കെ​യി​ല്‍ ത​ങ്ങ​ളു​ടെ ആ​ദ്യമ​ത്സ​ര​ത്തി​ല്‍ കോം​ഗോ​യ്ക്ക് എ​തി​രേ​യാ​ണ് പോ​ര്‍​ച്ചു​ഗ​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​ത്രി 10.30നാ​ണ് കി​ക്കോ​ഫ്. സി​ആ​ര്‍7​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ആ​റാം ഫി​ഫ ലോ​ക​ക​പ്പ്.

റോ​ബ​ര്‍​ട്ടോ മാ​ര്‍​ട്ടി​നെ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന പോ​ര്‍​ച്ചു​ഗ​ല്‍, 2026 ലോ​ക​ക​പ്പി​ലെ കി​രീ​ടസാ​ധ്യ​ത​യി​ൽ ഹോ​ട്ട് ഫേ​വ​റി​റ്റ് സീ​റ്റി​ലു​ള്ള ടീ​മു​ക​ളി​ല്‍ ഒ​ന്നാ​ണ്. 2022 ലോ​ക​ക​പ്പി​ല്‍ റൊ​ണാ​ള്‍​ഡോ​യെ സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്തി​യ കാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ര്‍​ക്ക് ഇ​ന്നും വേ​ദ​നാ​ജ​ന​കം.

ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ട് വി​ട​പ​റ​ഞ്ഞ​തും സൗ​ദി പ്രൊ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യി​ല്‍ ചേ​ക്കേ​റി​യ​തും. അ​ല്‍ ന​സ​റി​ല്‍ എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ ലീ​ഗ് നേ​ടി​യാ​ണ് സി​ആ​ര്‍7 ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം, ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍, പ്ര​ഫ​ഷ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ തു​ട​ങ്ങി​യ റി​ക്കാ​ര്‍​ഡു​കാ​ര​നാ​യ റൊ​ണാ​ള്‍​ഡോ​യ്ക്ക് ഒ​രു ലോ​ക​ക​പ്പ് നേ​ട്ടം പ​റ​യാ​നി​ല്ലെ​ങ്കി​ല്‍ കാ​വ്യ​നീ​തി​യി​ലെ വി​ശ്വാ​സം ഇ​ല്ലാ​താ​കും...

District News

480 കു​പ്പി​ക്ക​ട്ട​ക​ളി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

മു​ക്കൂ​ട്ടു​ത​റ: എ​ൽ​പി സ്കൂ​ൾ വ​ള​പ്പി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പ​ത്ത് അ​ടി ഉ​യ​ര​ത്തി​ൽ കൂ​റ്റ​ൻ രൂ​പം. നി​ർ​മി​ച്ച​താ​ക​ട്ടെ വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ട്.

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് 480 കു​പ്പി​ക്ക​ട്ട​ക​ൾ (ഇ​ക്കോ ബ്രി​ക്സ്) കൊ​ണ്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ കൂ​റ്റ​ൻ രൂ​പം ഒ​രു​ക്കി​യ​ത്. ലോ​ക​ക​പ്പ്‌ ഫു​ട്ബോ​ളി​ന്‍റെ ആ​വേ​ശം കൊ​ച്ചു​കു​ട്ടി​ക​ളി​ലും ആ​വോ​ള​മു​ണ്ട് എ​ന്ന​തി​ന്‍റെ കാ​ഴ്ച കൂ​ടി​യാ​ണ് ഈ ​സ്കൂ​ൾ.

സ്കൂ​ളി​ലെ ഫെ​യ​ർ ഫീ​ൽ​ഡ് സ്പോ​ർ​ട്സ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സം​യോ​ജി​പ്പി​ച്ച് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ രൂ​പം നി​ർ​മി​ച്ച​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട് പ​റ​ഞ്ഞു. ഇ​തി​നാ​യി ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ കു​ത്തി നി​റ​ച്ചാ​ണ് ഇ​ക്കോ ബ്രി​ക്സ് (കു​പ്പി​ക്ക​ട്ട​ക​ൾ) കു​ട്ടി​ക​ൾ നി​ർ​മി​ച്ച​ത്.

വീ​ടു​ക​ളി​ൽ​നി​ന്നും വി​ദ്യാ​ല​യ പ​രി​സ​ര​ത്തു​നി​ന്നും വ​ലി​ച്ചെ​റി​യ​പ്പെ​ട്ട പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ ഇ​തി​നാ​യി കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ചു. ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം നി​റ​യ്ക്കു​ന്ന​തി​നൊ​പ്പം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ കൂ​റ്റ​ൻ രൂപം.

സ്കൂ​ളി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് വി​ളം​ബ​ര പ​രി​പാ​ടി​യാ​യ വ​ൺ ഗോ​ൾ വ​ൺ ഡ്രീ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. ജ​യിം​സ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ജോ​ൺ​സ​ൺ അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യൂ​വ​ൽ എ​ൽ​സ, അ​ക്ഷ​യ് എം. ​അ​ജ​യ്, അ​ർ​പ്പി​ത് മോ​ളി​ക്ക​ൽ, എ​യ്ഡ​ൻ ഷൈ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Sports

2871 കോ​ടി; ന​മ്പ​ര്‍ 1 സി​ആ​ര്‍7

ന്യൂ​യോ​ര്‍​ക്ക്: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം കൈ​പ്പ​റ്റു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്ക്ക്.

ഫോ​ബ്‌​സ് മാ​ഗ​സി​ന്‍ പു​റ​ത്തി​റ​ക്കി​യ, 2026ലെ ​ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള കാ​യി​കതാ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് റൊ​ണാ​ള്‍​ഡോ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​ര്‍​ന്ന​ത്.

300 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് (2871 കോ​ടി രൂ​പ) റൊ​ണാ​ള്‍​ഡോ​യു​ടെ വാ​ര്‍​ഷി​ക വ​രു​മാ​നം. ഇ​തി​ല്‍ 235 മി​ല്യ​ണ്‍ ക​ള​ത്തി​ലൂ​ടെ​യും 65 മി​ല്യ​ണ്‍ ക​ള​ത്തി​നു പു​റ​ത്തു​നി​ന്നു​മാ​ണ്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം വ​ര്‍​ഷ​മാ​ണ് റൊ​ണാ​ള്‍​ഡോ ലോ​ക​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള കാ​യി​കതാ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന​​ത്.

മെ​സി ന​മ്പ​ര്‍ മൂ​ന്ന്

അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ല​യ​ണ​ല്‍ മെ​സി മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 140 മി​ല്യ​ണ്‍ (1339 കോ​ടി രൂ​പ) ആ​ണ് മെ​സി​യു​ടെ വാ​ര്‍​ഷി​ക വ​രു​മാ​നം. ഇ​തി​ല്‍ 70 മി​ല്യ​ണ്‍ ഓ​ള്‍ ഫീ​ല്‍​ഡി​ല്‍​നി​ന്നും ബാ​ക്കി 70 മി​ല്യ​ണ്‍ ഓ​ഫ് ഫീ​ല്‍​ഡി​ല്‍​നി​ന്നു​മാ​ണ്.

മെ​ക്‌​സി​ക്ക​ന്‍ ബോ​ക്‌​സിം​ഗ് താ​രം ക​നേ​ലോ അ​ല്‍​വാ​രെ​സാ​ണ് (1626 കോ​ടി) പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​നം.

അ​മേ​രി​ക്ക​ന്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താരം ലെ​ബ്രോ​ണ്‍ ജ​യിം​സ് (137.8 മി​ല്യ​ണ്‍ ഡോ​ള​ര്‍), ജാ​പ്പ​നീ​സ് ബേ​സ്‌​ബോ​ള്‍ താ​രം ഷോ​ഹെ​യ് ഒ​ഹ്താ​നി (127.6 മി​ല്യ​ണ്‍ ഡോ​ള​ര്‍) എ​ന്നി​രാ​ണ് ആ​ദ്യ അ​ഞ്ചി​ലു​ള്ള മ​റ്റു താ​ര​ങ്ങ​ള്‍.

Sports

സി​ആ​ർ7 മാ​ജി​ക്; സൗ​ദി പ്രോ ​ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ക്രി​സ്റ്റ്യാ​നോ

റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും അ​ൽ ന​സ​ർ ക്ല​ബും. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ദ​മാ​ക് എ​ഫ്സി​യോ​ട് ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്ക് ജ​യി​ച്ച​തോ​ടെ​യാ​ണ് അ​ൽ ന​സ​ർ കി​രീ​ട​മു​റ​പ്പി​ച്ച​ത്.

മൂ​ന്ന​ര വ​ർ​ഷ​മാ​യി സൗ​ദി ക്ല​ബി​ൽ തു​ട​രു​ന്ന പോ​ർ​ച്ചു​ഗീ​സ് താ​രം ഇ​താ​ദ്യ​മാ​യാ​ണ് സൗ​ദി പ്രോ ​ലീ​ഗ് കി​രീ​ടം നേ​ടു​ന്ന​ത്. അ​ൽ ന​സ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ പ​തി​നൊ​ന്നാം ലീ​ഗ് കി​രീ​ട​മാ​ണി​ത്. ശ​ക്ത​രാ​യ അ​ൽ ഹി​ലാ​ലി​നെ ര​ണ്ട് പോ​യി​ന്‍റു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് അ​വ​സാ​ന മ​ത്സ​ര​ദി​ന​ത്തി​ൽ അ​ൽ ന​സ​ർ കി​രീ​ട​മു​റ​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി റൊ​ണാ​ൾ​ഡോ കി​രീ​ട​നേ​ട്ട​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. ആ​ദ്യ​പ​കു​തി​യി​ൽ അ​ൽ ന​സ​ർ ര​ണ്ടു ഗോ​ളു​ക​ൾ നേ​ടി ലീ​ഡ് ചെ​യ്തെ​ങ്കി​ലും ദ​മാ​ക് ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ച് സ​മ്മ​ർ​ദ​മേ​റ്റി. 33-ാം മി​നി​റ്റി​ൽ സാ​ദി​യോ മാ​നേ​യാ​ണ് അ​ൽ ന​സ​റി​നെ ആ​ദ്യം മു​ന്നി​ലെ​ത്തി​ച്ച​ത്.

51-ാം മി​നി​റ്റി​ൽ കോ​മാ​നും ഗോ​ൾ​വ​ല കു​ലു​ക്കി​യ​തോ​ടെ അ​ൽ ന​സ​റി​ന് ര​ണ്ടു​ഗോ​ളി​ന്‍റെ ലീ​ഡാ​യി. 57-ാം മി​നി​റ്റി​ൽ മോ​ർ​ട്ടാ​യെ സി​ല്ല​യു​ടെ ഗോ​ളി​ൽ ദ​മാ​ക് തി​രി​ച്ചു​വ​ര​വി​ന് ശ്ര​മി​ച്ചു. 63-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ ടീ​മി​നാ​യി എ​തി​ർ ടീ​മി​ന്‍റെ വ​ല​കു​ലു​ക്കി. 81-ാം മി​നി​റ്റി​ൽ ബോ​ക്സി​നു​ള്ളി​ൽ ല​ഭി​ച്ച പ​ന്ത് അ​തി​മ​നോ​ഹ​ര​മാ​യി വ​ല​യി​ലെ​ത്തി​ച്ച് അ​ദ്ദേ​ഹം വി​ജ​യം ഉ​റ​പ്പി​ച്ചു.

ഇ​തോ​ടെ ഇം​ഗ്ല​ണ്ട്, സ്‌​പെ​യി​ൻ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ലീ​ഗ് കി​രീ​ട​ങ്ങ​ൾ​ക്കൊ​പ്പം സൗ​ദി ലീ​ഗ് കി​രീ​ട​വും റൊ​ണാ​ൾ​ഡോ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി. വൈ​കാ​തെ ത​ന്‍റെ ആ​റാ​മ​ത്തെ ലോ​ക​ക​പ്പി​നാ​യി പോ​ർ​ച്ചു​ഗ​ൽ ജേ​ഴ്‌​സി​യി​ൽ റൊ​ണാ​ൾ​ഡോ ഫി​ഫാ ലോ​ക​ക​പ്പ് വേ​ദി​യി​ലെ​ത്തും.

Sports

കി​​രീ​​ട​​സ്വ​​പ്ന​​ങ്ങ​​ൾ​​ക്ക് കാ​​ത്തി​​രി​​പ്പ്..!

റി​​യാ​​ദ്: സൗ​​ദി പ്രോ ​​ലീ​​ഗി​​ൽ ക​​ന്നി കി​​രീ​​ട​​ത്തി​​നാ​​യി സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ​​യ്ക്ക് ഇനിയും കാ​​ത്തി​​രി​​ക്ക​​ണം. പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ അ​​ൽ ഹി​​ലാ​​ലി​​നെ​​തി​​രാ​​യ മ​​ത്സ​​രം (1-1) സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ച​​താ​​ണ് ക്രി​​സ്റ്റ്യാ​​നോ​​യ്ക്കും സം​​ഘ​​ത്തി​​നും തി​​രി​​ച്ച​​ടി​​യാ​​യ​​ത്.

മ​​ത്സ​​രം ജ​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ കി​​രീ​​ടം അ​​ൽ ന​​സറി​​ന് ഉ​​റ​​പ്പി​​ക്കാ​​മാ​​യി​​രു​​ന്നു. ലീ​​ഗി​​ൽ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ അ​​ൽ ന​​സ​​റി​​നും അ​​ൽ ഹി​​ലാ​​ലി​​നും നി​​ർ​​ണാ​​യ​​ക​​മാ​​ണ്.

അ​​ൽ​​ഹി​​ലാ​​ലി​​നെ​​തി​​രേ നി​​ശ്ചി​​ത സ​​മ​​യ​​ത്ത​​തി​​ന്‍റെ അ​​വ​​സാ​​നം വ​​രെ അ​​ൽ ന​​സ​​ർ മു​​ന്നി​​ലാ​​യി​​രു​​ന്നു. 37-ാം മി​​നി​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് സി​​മാ​​കാ​​നി​​ലൂ​​ടെ​​യാ​​ണ് അ​​ൽ ന​​സ​​ർ ലീ​​ഡെ​​ടു​​ത്ത​​ത്. പി​​ന്നീ​​ട് പ്ര​​തി​​രോ​​ധം ക​​ടു​​പ്പി​​ച്ച​​തോ​​ടെ ടീം ​​വി​​ജ​​യി​​ച്ചു​​ക​​യ​​റു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ 90+8-ാം മി​​നി​​റ്റി​​ൽ അ​​ൽ ഹി​​ലാ​​ൽ സ​​മ​​നി​​ല​​ഗോ​​ൾ നേ​​ടി. അ​​ൽ ന​​സ​​ർ ഗോ​​ൾ കീ​​പ്പ​​ർ ബെന്‍റോയു​​ടെ പി​​ഴ​​വാ​​ണ് ഗോ​​ളി​​ൽ ക​​ലാ​​ശി​​ച്ച​​ത്. ലോം​​ഗ് ത്രോ ​​ത​​ട​​യു​​ന്ന​​തി​​ൽ ബെന്‍റോക്കു​​ണ്ടാ​​യ പി​​ഴ​​വി​​ന് അ​​ൽ ന​​ന​​സ​​റി​​ന് കൊ​​ടു​​ക്കേ​​ണ്ടി വ​​ന്ന വി​​ല വ​​ലു​​താ​​യി​​രു​​ന്നു. മ​​ത്സ​​രം 1-1 ന് ​​അ​​വ​​സാ​​നി​​ച്ച​​തോ​​ടെ കി​​രീ​​ട​​പ്പോ​​രാ​​ട്ടം മു​​റു​​കി.

പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തു​​ള്ള അ​​ൽ ന​​സറി​​ന് 33 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 83 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. ഒ​​രു മ​​ത്സ​​രം ബാ​​ക്കി​​യു​​ണ്ട്. ജ​​യി​​ച്ചാ​​ൽ ചാ​​ന്പ്യന്മാരാകും. ര​​ണ്ടാ​​മ​​തു​​ള്ള ഹി​​ലാ​​ലി​​ന് 32 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 78 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. ശേ​​ഷി​​ക്കു​​ന്ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ൾ ജ​​യി​​ക്കു​​ക​​യും അ​​ൽ ന​​സ​​ർ അ​​വ​​സാ​​ന മ​​ത്സ​​രം തോ​​ൽ​​ക്കു​​ക​​യും ചെ​​യ്താ​​ൽ ഹി​​ലാ​​ലി​​ന് കി​​രീ​​ടം ഉ​​റ​​പ്പി​​ക്കാം. 21ന് ​​ദാ​​മാ​​ക് എ​​ഫ്സി​​ക്കെ​​തി​​രേ​​യാ​​ണ് അ​​ൽ ന​​സ​​റി​​ന്‍റെ ലീ​​ഗി​​ലെ അ​​വ​​സാ​​ന മ​​ത്സ​​രം. ശ​​നി​​യാ​​ഴ്ച നി​​യോം എ​​സ്‌​​സി​​ക്കെ​​തി​​രേ​​യാ​​ണ് ഹി​​ലാ​​ലി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

Sports

റൊ​ണാ​ള്‍​ഡോ @ 100

റി​യാ​ദ്: അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു​വേ​ണ്ടി സൗ​ദി പ്രൊ ​ലീ​ഗി​ല്‍ 100 ഗോ​ള്‍ തി​ക​ച്ച് പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ.

അ​ല്‍ ഷ​ബാ​ബി​ന് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ല്‍ 75-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് റൊ​ണാ​ള്‍​ഡോ ഈ ​നേ​ട്ട​ത്തി​ല്‍ എ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി 4-2ന് ​ജ​യി​ച്ചു. ജോ​വോ ഫി​ലി​ക്‌​സ് അ​ല്‍ ന​സ​റി​നാ​യി (3, 10, 90+8 പെ​നാ​ല്‍​റ്റി) ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി.

32 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 82 പോ​യി​ന്‍റു​മാ​യി അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Sports

സി​​ആ​​ര്‍7​​ന്‍റെ അ​​ല്‍ ന​​സ​​ര്‍

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി 2-0ന് ​​അ​​ല്‍ അ​​ഹ്‌ലി​​യെ തോ​​ല്‍​പ്പി​​ച്ചു.

ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ 75 മി​​നി​​റ്റി​​നു​​ശേ​​ഷം 76-ാം മി​​നി​​റ്റി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യി​​ലൂ​​ടെ അ​​ല്‍ ന​​സ​​ര്‍ ലീ​​ഡ് നേ​​ടി. 90-ാം മി​​നി​​റ്റി​​ല്‍ കിം​​ഗ്‌​​സ്‌​ലി ​കോ​​മാ​​നി​​ലൂ​​ടെ അ​​ല്‍ ന​​സ​​ര്‍ ജ​​യം ഉ​​റ​​പ്പി​​ച്ചു. വി​​വി​​ധ കോ​​മ്പ​​റ്റീ​​ഷ​​നു​​ക​​ളി​​ലാ​​യി അ​​ല്‍ ന​​സ​​റി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യ 20-ാം ജ​​യ​​മാ​​ണ്.

970 ഗോ​​ള്‍

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ പ്ര​​ഫ​​ഷ​​ണ​​ല്‍ ക​​രി​​യ​​റി​​ല്‍ 970 ഗോ​​ള്‍ തി​​ക​​ച്ചു. 1000 ഗോ​​ളി​​ലേ​​ക്ക് ഇ​​നി വെ​​റും 30 എ​​ണ്ണ​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്രം. അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കാ​​യി സി​​ആ​​ര്‍7 ഇ​​തു​​വ​​രെ 126 ഗോ​​ള്‍ നേ​​ടി.

സൗ​​ദി പ്രൊ ​​ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ റൊ​​ണാ​​ള്‍​ഡോ 25 ഗോ​​ള്‍ തി​​ക​​ച്ചു. കി​​രീ​​ടം ല​​ക്ഷ്യ​​മാ​​ക്കി മു​​ന്നേ​​റു​​ന്ന അ​​ല്‍ ന​​സ​​റി​​ന് 20 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 79 പോ​​യി​​ന്‍റാ​​യി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി​​ക്ക് 29 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 71 പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

Sports

റൊ​​ണാ​​ള്‍​ഡോ ഗോ​​ള്‍, സെ​​മി

റി​​യാ​​ദ്: പോ​​ര്‍​ച്ചു​​ഗ​​ല്‍ സൂ​​പ്പ​​ര്‍ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ഗോ​​ള്‍ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു ജ​​യം.

എ​​എ​​ഫ്‌​​സി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ട് ക്വാ​​ര്‍​ട്ട​​റി​​ല്‍ യു​​എ​​ഇ ക്ല​​ബ്ബാ​​യ അ​​ല്‍ വാ​​സ​​ല്‍ എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ​​യാ​​യി​​രു​​ന്നു അ​​ല്‍ ന​​സ​​റി​​ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം, 4-0. മ​​ത്സ​​ര​​ത്തി​​ന്‍റെ 11-ാം മി​​നി​​റ്റി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യാ​​ണ് ഗോ​​ള്‍ വേ​​ട്ട​​യ്ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്.

ഇ​​നി​​ഗൊ മാ​​ര്‍​ട്ടി​​നെ​​സ് (24), അ​​ബ്ദു​​ള്ള അ​​ല്‍ അം​​റി (26), സാ​​ദി​​യൊ മാ​​നെ (80) എ​​ന്നി​​വ​​രും അ​​ല്‍ ന​​സ​​റി​​നാ​​യി വ​​ല കു​​ലു​​ക്കി. സെ​​മി​​യി​​ല്‍ അ​​ല്‍ അ​​ഹ്‌​ലി​​യാ​​ണ് അ​​ല്‍ ന​​സ​​റി​​ന്‍റെ എ​​തി​​രാ​​ളി.

Sports

സി​​ആ​​ര്‍7 റി​​ട്ടേ​​ണ്‍​സ്

റി​​യാ​​ദ്: പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഒ​​രു മാ​​സ​​ത്തോ​​ളം നീ​​ണ്ട വി​​ശ്ര​​മ​​ത്തി​​നു​​ ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ് ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ ആ​​ഘോ​​ഷി​​ച്ച് പോ​​ര്‍​ച്ചു​​ഗ​​ല്‍ സൂ​​പ്പ​​ര്‍ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ.

സൗ​​ദി പ്രൊ ​​ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ തി​​രി​​ച്ചു​​വ​​ര​​വ് ആ​​ഘോ​​ഷി​​ച്ച​​ത്.

അ​​ല്‍ ന​​ജ്മ എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ 56 (പെ​​നാ​​ല്‍​റ്റി), 73 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു സി​​ആ​​ര്‍7​​ന്‍റെ ഗോ​​ളു​​ക​​ള്‍. സാ​​ദി​​യൊ മാ​​നെ​​യും (45+9, 90+5) ഇ​​ര​​ട്ട​​ഗോ​​ള്‍ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി 5-2ന്‍റെ ​​ജ​​യം നേ​​ടി. അ​​ബ്ദു​​ള്‍ അ​​ല്‍ ഹം​​ദാ​​ന്‍റെ (45+8) വ​​ക​​യാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ ആ​​ദ്യ​​ഗോ​​ള്‍.

റാ​​ക​​ന്‍ അ​​ല്‍​തു​​ലൈ​​ഹി (44) അ​​ല്‍ ന​​ജ്മ​​യ്ക്കാ​​യി ലീ​​ഡ് നേ​​ടി. ഫി​​ലി​​പ്പെ കാ​​ര്‍​ഡോ​​സോ​​യു​​ടെ (47) വ​​ക​​യാ​​യി​​രു​​ന്നു അ​​ല്‍ ന​​ജ്മ​​യു​​ടെ മ​​റ്റൊ​​രു ഗോ​​ള്‍.

ഫെ​​ബ്രു​​വ​​രി​​ക്കു​​ശേ​​ഷം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ക​​ള​​ത്തി​​ല്‍ എ​​ത്തി​​യി​​രു​​ന്നി​​ല്ല. അ​​ല്‍ ന​​സ​​റി​​ന്‍റെ അ​​വ​​സാ​​ന ര​​ണ്ട് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പോ​​ര്‍​ച്ചു​​ഗ​​ല്‍ ദേ​​ശീ​​യ ടീ​​മി​​ന്‍റെ ര​​ണ്ട് രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ലും (മെ​​ക്‌​​സി​​ക്കോ, യു​​എ​​സ്എ) സി​​ആ​​ര്‍7 പു​​റ​​ത്തി​​രു​​ന്നു. പ്ര​​ഫ​​ഷ​​ണ​​ല്‍ ക​​രി​​യ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം 967ല്‍ ​​എ​​ത്തി.

2025-26 സീ​​സ​​ണ്‍ സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യ 13-ാം ജ​​യ​​മാ​​ണ്. 27 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 70 പോ​​യി​​ന്‍റു​​മാ​​യി അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 64 പോ​​യി​​ന്‍റു​​ള്ള അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. അ​​ല്‍ അ​​ഹ്‌​ലി (62) ​മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്.

Sports

റൊ​​ണാ​​ള്‍​ഡോ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​കം

ലി​​സ്ബ​​ണ്‍: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ പോ​​ര്‍​ച്ചു​​ഗ​​ല്‍ ദേ​​ശീ​​യ ഫു​​ട്‌​​ബോ​​ള്‍ ടീ​​മി​​ന്‍റെ അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണെ​​ന്ന് അ​​ടി​​വ​​ര​​യി​​ട്ട് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ റോ​​ബ​​ര്‍​ട്ടോ മാ​​ര്‍​ട്ടി​​നെ​​സ്. 41കാ​​ര​​നാ​​യ റൊ​​ണാ​​ള്‍​ഡോ നി​​ല​​വി​​ല്‍ കാൽ മസിൽ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. “ക്രി​​സ്റ്റ്യാ​​നോ ഞ​​ങ്ങ​​ളു​​ടെ നാ​​യ​​ക​​നാ​​ണ്.

തീ​​വ്ര​​മാ​​യ തീ​​ക്ഷ്ണ​​ത​​യു​​ള്ള റോ​​ള്‍ മോ​​ഡ​​ല്‍. അ​​ദ്ദേ​​ഹം 41 വ​​യ​​സു​​ള്ള വെ​​റു​​മൊ​​രു ക​​ളി​​ക്കാ​​ര​​ന​​ല്ല. ഓ​​രോ​​ദി​​ന​​വും ക​​ളി മെ​​ച്ച​​പ്പെ​​ടു​​ത്താ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ക​​ളി​​ക്കാ​​ര​​നാ​​ണ് അ​​ദ്ദേ​​ഹം. യു​​വ​​താ​​ര​​ങ്ങ​​ള്‍​ക്ക് ഉ​​ത്തേ​​ജ​​ന​​മാ​​കു​​ന്ന മാ​​തൃ​​കാ ക്യാ​​പ്റ്റ​​ന്‍’’ - റോ​​ബ​​ര്‍​ട്ടോ മാ​​ര്‍​ട്ടി​​നെ​​സ് പ​​റ​​ഞ്ഞു.

2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ലേ​​ക്ക് 71 ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്ര​​മു​​ള്ള​​പ്പോ​​ഴാ​​ണ് റൊ​​ണാ​​ള്‍​ഡോ​​ത​​ന്നെ​​യാ​​ണ് ടീ​​മി​​ന്‍റെ നെ​​ടും​​തൂ​​ണെ​​ന്നും ക്യാ​​പ്റ്റ​​നെ​​ന്നും മാ​​ര്‍​ട്ടി​​നെ​​സ് അ​​ടി​​വ​​ര​​യി​​ട്ട​​ത്.

2022 ലോ​​ക​​ക​​പ്പി​​ല്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യെ സ്റ്റാ​​ര്‍​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​തെ ഫെ​​ര്‍​ണാ​​ണ്ടോ സാ​​ന്‍റോ​​സ് പോ​​ര്‍​ച്ചു​​ഗ​​ല്‍ ടീ​​മി​​നെ ഇ​​റ​​ക്കി​​യ​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു. 2022 ലോ​​ക​​ക​​പ്പി​​നു പി​​ന്നാ​​ലെ സാ​​ന്‍റോ​​സി​​ന്‍റെ സ്ഥാ​​നം തെ​​റി​​ക്കു​​ക​​യും ചെ​​യ്തു.

പോ​​ര്‍​ച്ചു​​ഗ​​ല്‍ ദേ​​ശീ​​യ ടീ​​മി​​നാ​​യി അ​​വ​​സാ​​നം ക​​ളി​​ച്ച 30 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ 25 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. 2026 ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ലാ​​ണ് പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​റ​​ങ്ങു​​ന്ന​​ത്. മെ​​ക്‌​​സി​​ക്കോ​​യ്ക്ക് എ​​തി​​രാ​​യ ക​​ഴി​​ഞ്ഞ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ഗോ​​ള്‍​ര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യി​​രു​​ന്നു.

സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു വേ​​ണ്ടി ഫെ​​ബ്രു​​വ​​രി 28നു ​​ക​​ള​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് റൊ​​ണാ​​ള്‍​ഡോ​​യ്ക്കു പ​​രി​​ക്കേ​​റ്റ​​ത്. നി​​ല​​വി​​ല്‍ അ​​ല്‍ ന​​സ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ ത​​നി​​യെ പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ്. അ​​ടു​​ത്ത ആ​​ഴ്ച താ​​രം ക​​ള​​ത്തി​​ലെ​​ത്തു​​മെ​​ന്നു റോ​​ബ​​ര്‍​ട്ടോ മാ​​ര്‍​ട്ടി​​ന​​സ് പ​​റ​​ഞ്ഞു.

രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​രം ക​​ളി​​ച്ച​​തി​​ന്‍റെ​​യും ഗോ​​ള്‍ നേ​​ടി​​യ​​തി​​ന്‍റെ​​യും റി​​ക്കാ​​ര്‍​ഡ് റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പേ​​രി​​ലാ​​ണ്, 226 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 143 ഗോ​​ള്‍.

Sports

സ്പാ​​നി​​ഷ് ക്ല​​ബ് സ്വന്തമാക്കി സിആർ7

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ര​​ണ്ടാം ഡി​​വി​​ഷ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ അ​​ല്‍​മേ​​രി​​യ​​യെ സ്വ​​ന്ത​​മാ​​ക്കി പോ​​ര്‍​ച്ചു​​ഗ​​ല്‍ സൂ​​പ്പ​​ര്‍ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ. അ​​ല്‍​മെ​​രി​​യ​​യു​​ടെ 25 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യാ​​ണ് റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സിആർ‍7 സ്‌​​പോ​​ര്‍​ട്‌​​സ് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ക​​മ്പ​​നി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. എ​​ത്ര തു​​ക​​യാ​​ണ് ഇ​​തി​​നാ​​യി മു​​ട​​ക്കി​​യ​​തെ​​ന്നു പു​​റ​​ത്തു​​വി​​ട്ടി​​ട്ടി​​ല്ല.

2025 മേ​​യ് മു​​ത​​ല്‍ അ​​ല്‍​മേ​​രി​​യ​​യെ സൗ​​ദി ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഗ്രൂ​​പ്പ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. ഈ ​​മാ​​സം അ​​ഞ്ചി​​ന് 41 വ​​യ​​സ് പൂ​​ര്‍​ത്തി​​യാ​​യ റൊ​​ണാ​​ള്‍​ഡോ, ഒ​​രു ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ് സ്വ​​ന്ത​​മാ​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം നേ​​ര​​ത്തേ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. നി​​ല​​വി​​ല്‍ സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു വേ​​ണ്ടി​​യാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ക​​ളി​​ക്കു​​ന്ന​​ത്. 2027 ജൂ​​ണ്‍ വ​​രെ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് അ​​ല്‍ ന​​സ​​റു​​മാ​​യി ക​​രാ​​ര്‍ ഉ​​ണ്ട്.

റൊ​​ണാ​​ള്‍​ഡോ റി​​ക്കാ​​ര്‍​ഡ്

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും ടോ​​പ് സ്‌​​കോ​​റ​​ര്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​നി പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യ്ക്കു സ്വ​​ന്തം. അ​​ല്‍ ന​​ജ്മ എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ 5-0ന് ​​അ​​ല്‍ ന​​സ​​ര്‍ ജ​​യി​​ച്ച​​പ്പോ​​ള്‍ ഒ​​രു ഗോ​​ള്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ അ​​ല്‍ ന​​സ​​ര്‍ ജ​​ഴ്‌​​സി​​യി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ള്‍ സ​​മ്പാ​​ദ്യം 121ല്‍ ​​എ​​ത്തി. ഏ​​ഴാം മി​​നി​​റ്റി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ആ​​യി​​രു​​ന്നു അ​​ല്‍ ന​​ജ്മ​​യ്ക്ക് എ​​തി​​രാ​​യ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ള്‍.

ഇ​​തോ​​ടെ ക​​രി​​യ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ആ​​കെ ഗോ​​ള്‍ എ​​ണ്ണം 965ല്‍ ​​എ​​ത്തി. 1000 ക​​രി​​യ​​ര്‍ ഗോ​​ള്‍ എ​​ന്ന മാ​​ജി​​ക്ക് ന​​മ്പ​​റി​​ലേ​​ക്ക് 35 എ​​ണ്ണ​​ത്തി​​ന്‍റെ അ​​ക​​ലം മാ​​ത്ര​​മാ​​ണ് സി​​ആ​​ര്‍7​​ന് ഇ​​നി​​യു​​ള്ള​​ത്.

Sports

സി​​ആ​​ര്‍7 x ഹാ​​ല​​ണ്ട്

സൂ​​റി​​ച്ച്: യു​​വേ​​ഫ നേ​​ഷ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ന്‍റെ 2026-27 സീ​​സ​​ണി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ലി​​ന്‍റെ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യും നോ​​ര്‍​വെ​​യു​​ടെ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങും.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ടീം ​​ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ന്ന​​തോ​​ടെ​​യാ​​ണി​​ത്. ലീ​​ഗ് എ ​​ഗ്രൂ​​പ്പ് നാ​​ലി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍, നോ​​ര്‍​വെ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പം ഡെ​​ന്മാ​​ര്‍​ക്കും വെ​​യ്‌ല്‍​സും ഉ​​ണ്ട്.

ഗ്രൂ​​പ്പ് എ ​​1‍: ഫ്രാ​​ന്‍​സ്, ഇ​​റ്റ​​ലി, ബെ​​ല്‍​ജി​​യം, തു​​ര്‍​ക്കി

ഗ്രൂ​​പ്പ് എ ​​2: ജ​​ര്‍​മ​​നി, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, സെ​​ര്‍​ബി​​യ, ഗ്രീ​​സ്

ഗ്രൂ​​പ്പ് എ ​​3: സ്‌​​പെ​​യി​​ന്‍, ക്രൊ​​യേ​​ഷ്യ, ഇം​​ഗ്ല​​ണ്ട്, ചെ​​ക് റി​​പ്പ​​ബ്ലി​​ക്

Sports

സി​​ആ​​ര്‍ 7 ശാ​​ന്ത​​നാ​​യി

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ ബോ​​യ്‌​​കോ​​ട്ട് ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യു​​ടെ പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ഒ​​ടു​​വി​​ല്‍ ശാ​​ന്ത​​നാ​​യെ​​ന്നു റി​​പ്പോ​​ര്‍​ട്ട്.

സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ ക​​ഴി​​ഞ്ഞ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ന്ന സി​​ആ​​ര്‍7 ക്ല​​ബ്ബി​​ന്‍റെ അ​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​ല്‍ ക​​ള​​ത്തി​​ലെ​​ത്തു​​മെ​​ന്നാ​​ണ് വി​​വ​​രം. 41കാ​​ര​​നാ​​യ റൊ​​ണാ​​ള്‍​ഡോ അ​​ല്‍ എ​​ത്തി​​ഹാ​​സ് എ​​ഫ്‌​​സി, അ​​ല്‍ റി​​യാ​​ദ് ടീ​​മു​​ക​​ള്‍​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഇ​​റ​​ങ്ങി​​യി​​രു​​ന്നി​​ല്ല.

14ന് ​​അ​​ല്‍ ഫ​​ത്തേ​​ഹ് എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ റൊ​​ണാ​​ള്‍​ഡോ ക​​ളി​​ക്കു​​മെ​​ന്ന് ഇ​​എ​​സ്പി​​എ​​ന്‍ ബ്ര​​സീ​​ല്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു. ഏ​​ഷ്യ​​ന്‍ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ര​​ണ്ടി​​ല്‍ ഇ​​ന്ന് തു​​ര്‍​ക്ക്‌​​മെ​​നി​​സ്ഥാ​​നി​​ല്‍​നി​​ന്നു​​ള്ള എ​​ഫ്‌​​കെ അ​​ര്‍​ക്കാ​​ഡാ​​ഗി​​നെ​​തി​​രേ അ​​ല്‍ ന​​സ​​ര്‍ ഇ​​റ​​ങ്ങു​​ന്നു​​ണ്ട്.

സൗ​​ദി അ​​റേ​​ബ്യ​​യു​​ടെ പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ട് (പി​​ഐ​​എ​​ഫ്) ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ല്‍ പ​​ക്ഷ​​പാ​​ത​​മു​​ണ്ടെ​​ന്ന​​തി​​നാ​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ പ്ര​​തി​​ഷേ​​ധി​​ച്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ന്ന​​ത്. ജ​​നു​​വ​​രി ട്രാ​​ന്‍​സ്ഫ​​ര്‍ വി​​ന്‍​ഡോ​​യി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു വ​​മ്പ​​ന്‍ സൈ​​നിം​​ഗു​​ക​​ള്‍ ഇ​​ല്ലാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, 2025-26 ലീ​​ഗ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു (49 പോ​​യി​​ന്‍റ്) തൊ​​ട്ടു മു​​ന്നി​​ലു​​ള്ള അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി (50 പോ​​യി​​ന്‍റ്) ഫ്ര​​ഞ്ച് താ​​രം ക​​രിം ബെ​​ന്‍​സെ​​മ​​യെ ജ​​നു​​വ​​രി വി​​ന്‍​ഡോ​​യി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി.

Sports

'റൊ​​ണാ​​ള്‍​ഡോ അ​​ല്ല ക്ല​​ബ്ബാ​​ണ് പ്ര​​ധാ​​നം’


റി​​യാ​​ദ്: പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​റാ​​യ ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് താ​​ക്കീ​​തു ന​​ല്‍​കി സൗ​​ദി പ്രൊ ​​ലീ​​ഗ്. എ​​ത്ര സു​​പ്ര​​ധാ​​ന​​പ്പെ​​ട്ട ആ​​ളാ​​യാ​​ലും ക്ല​​ബ്ബി​​നേ​​ക്കാ​​ള്‍ പ്ര​​ധാ​​ന​​മ​​ല്ല എ​​ന്നാ​​ണ് സൗ​​ദി പ്രൊ ​​ലീ​​ഗ് റൊ​​ണാ​​ള്‍​ഡോ​​യ്ക്കു ന​​ല്‍​കി​​യ താ​​ക്കീ​​ത്. ലീ​​ഗി​​ല്‍ ട്രാ​​ന്‍​സ്ഫ​​ര്‍ തു​​ക ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ള്‍​ഡോ പ്ര​​തി​​ഷേ​​ധി​​ച്ചി​​രു​​ന്നു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് സൗ​​ദി പ്രൊ ​​ലീ​​ഗ് താ​​ക്കീ​​തു ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.

വ്യാ​​ഴാ​​ഴ്ച 41 വ​​യ​​സ് പൂ​​ര്‍​ത്തി​​യാ​​യ റൊ​​ണാ​​ള്‍​ഡോ, ത​​ന്‍റെ ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കാ​​യി ജ​​നു​​വ​​രി ട്രാ​​ന്‍​സ്ഫ​​ര്‍ വി​​ന്‍​ഡോ​​യി​​ല്‍ പ​​ണം ചെ​​ല​​വ​​ഴി​​ക്കാ​​ത്ത​​തി​​നെ​​തി​​രേ രം​​ഗ​​ത്ത് എ​​ത്തി​​യി​​രു​​ന്നു. പ്ര​​തി​​ഷേ​​ധ സൂ​​ച​​ക​​മാ​​യി അ​​ല്‍ അ​​ഹ്‌ലി ​​സൗ​​ദി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു വി​​ട്ടു​​നി​​ന്നു. ഇ​​ന്ന​​ലെ അ​​ര്‍​ധ​​രാ​​ത്രി​​യി​​ല്‍ അ​​ര​​ങ്ങേ​​റി​​യ അ​​ല്‍ എ​​ത്തി​​ഹാ​​ദി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലും അ​​ല്‍ ന​​സ​​ര്‍ സം​​ഘ​​ത്തി​​നൊ​​പ്പം റൊ​​ണാ​​ള്‍​ഡോ ഇ​​റ​​ങ്ങി​​യി​​ല്ല.

പി​​ഐ​​എ​​ഫ് (പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ട് ഓ​​ഫ് സൗ​​ദി അ​​റേ​​ബ്യ) ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ല്‍ പ​​ക്ഷ​​പാ​​ത​​മു​​ണ്ടെ​​ന്നാ​​ണ് റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ കാ​​ര​​ണം. അ​​ല്‍ ന​​സ​​ര്‍, അ​​ല്‍ ഹി​​ലാ​​ല്‍, അ​​ല്‍ എ​​ത്തി​​ഹാ​​ദ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളി​​ലെ​​ല്ലാം പി​​ഐ​​എ​​ഫ് ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി ഈ ​​ടീ​​മു​​ക​​ളേ​​ക്കാ​​ള്‍ കു​​റ​​വ് പി​​ഐ​​എ​​ഫ് മാ​​ത്ര​​മേ അ​​ല്‍ ന​​സ​​റി​​നു ല​​ഭി​​ക്കു​​ന്നു​​ള്ളൂ എ​​ന്നാ​​ണ് റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ആ​​ക്ഷേ​​പം.

Sports

റൊ​​ണാ​​ള്‍​ഡോ സ​​മ​​ര​​ത്തി​​ല്‍?

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യു​​ടെ പോ​​ര്‍​ച്ചു​​ഗീ​​സ് ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ പ്ര​​തി​​ഷേ​​ധ സ​​മ​​ര​​ത്തി​​ലെ​​ന്നു സൂ​​ച​​ന. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ല്‍ അ​​ഹ്‌ലി ​​സൗ​​ദി എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ അ​​ല്‍ ന​​സ​​റി​​നാ​​യി റൊ​​ണാ​​ള്‍​ഡോ ഇ​​റ​​ങ്ങാ​​തി​​രു​​ന്ന​​തെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. അ​ൽ അ​ഹ്‌‌​ലി​ക്കെ​തി​രേ സാ​​ദി​​യൊ മാ​​നെ​​യു​​ടെ ഗോ​​ളി​​ലൂ​​ടെ അ​​ല്‍ ന​​സ​​ര്‍ 1-0നു ജ​​യിച്ചു.

പി​​ഐ​​എ​​ഫ് (പ​​ബ്ലി​​ക് ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് ഫ​​ണ്ട് ഓ​​ഫ് സൗ​​ദി അ​​റേ​​ബ്യ) ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ല്‍ പ​​ക്ഷ​​പാ​​ത​​മു​​ണ്ടെ​​ന്നാ​​ണ് റൊ​​ണാ​​ള്‍​ഡോ​​യു​​ടെ പ്ര​​തി​​ഷേ​​ധ​​ത്തി​​ന്‍റെ കാ​​ര​​ണം. അ​​ല്‍ ന​​സ​​ര്‍, അ​​ല്‍ ഹി​​ലാ​​ല്‍, അ​​ല്‍ എ​​ത്തി​​ഹാ​​ദ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളി​​ലെ​​ല്ലാം പി​​ഐ​​എ​​ഫ് ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി എ​​തി​​ര്‍ ടീ​​മു​​ക​​ളേ​​ക്കാ​​ള്‍ കു​​റ​​വ് പി​​ഐ​​എ​​ഫ് മാ​​ത്ര​​മേ അ​​ല്‍ ന​​സ​​റി​​നു ല​​ഭി​​ക്കു​​ന്നു​​ള്ളൂ എ​​ന്നാ​​ണ് ആ​​ക്ഷേ​​പം.

അ​​ല്‍ അ​​ഹ്‌​ലി​​ക്കെ​​തി​​രേ റൊ​​ണാ​​ള്‍​ഡോ പു​​റ​​ത്തി​​രു​​ന്ന​​തി​​നു പി​​ന്നാ​​ലെ, നി​​ല​​വി​​ല്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള അ​​ല്‍ ഹി​​ലാ​​ല്‍ എ​​ഫ്‌​​സി ഫ്ര​​ഞ്ച് താ​​രം ക​​രിം ബെ​​ന്‍​സെ​​മ​​യു​​മാ​​യി കാ​​രാ​​ര്‍ ഒ​​പ്പി​​ട്ടു. ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള അ​​ല്‍ ഹി​​ലാ​​ലും അ​​ല്‍ ന​​സ​​റും ത​​മ്മി​​ല്‍ ഒ​​രു പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം മാ​​ത്ര​​മാ​​ണു​​ള്ള​​ത്.

Special News

അ​ധി​കം സം​സാ​രി​ക്കാ​ത്ത​വ​രു​ടെ നാ​ട്; ഭ​ക്ഷ​ണ​മോ തീ​ർ​ത്തും ല​ളി​തം

പോ​ർ​ച്ചു​ഗ​ൽ യൂ​റോ​പ്പി​ന്‍റെ പ​ടി​ഞ്ഞാ​റേ അ​റ്റ​ത്തു​ള്ള ഒ​രു ചെ​റി​യ രാ​ജ്യ​മാ​ണ്. ഒ​രു വ​ശ​ത്ത് അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്രം. മ​റ്റൊ​രു വ​ശ​ത്ത് യൂ​റോ​പ്യ​ൻ ഭൂ​ഖ​ണ്ഡം. പോ​ർ​ച്ചു​ഗ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​ണ് ലി​സ്ബ​ൺ.

ച​രി​ത്ര​ത്തി​ലും ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ളി​ലും ലി​സ്ബ​ണി​നു വ​ലി​യ പ​ങ്കു​ണ്ട്. ഇ​ന്ത്യ​യു​മാ​യി പോ​ർ​ച്ചു​ഗ​ലി​നു​ള്ള ബ​ന്ധം നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. ഞാ​ൻ ഇ​ന്നു ലി​സ്ബ​ണി​ൽ ഒ​രു ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യാ​യി പ​ഠി​ക്കു​ക​യും ജീ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക്ഷേ, ഇ​വി​ടെ ജീ​വി​ക്കു​മ്പോ​ൾ ഇ​ന്ത്യ-​പോ​ർ​ച്ചു​ഗ​ൽ ബ​ന്ധം വെ​റും ച​രി​ത്ര​പു​സ്ത​ക​ത്തി​ലെ വി​ഷ​യം മാ​ത്ര​മ​ല്ലെ​ന്നു തി​രി​ച്ച​റി​യു​ന്നു.

ദി​ന​ച​ര്യ​യും ന​ഗ​ര​വും

എ​ന്‍റെ ദി​വ​സ​ങ്ങ​ൾ ക്ലാ​സ്, ലൈ​ബ്ര​റി, വാ​യ​ന എ​ന്നി​വ​യോ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ക്ഷേ, ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ ഞാ​ൻ പ​ല​പ്പോ​ഴും ലി​സ്ബ​ണി​ലെ തെ​രു​വീ​ഥി​ക​ളി​ലൂ​ടെ ന​ട​ക്കും.

ഈ ​ന​ഗ​രം വ​ലി​യ കെ​ട്ടി​ട​ങ്ങ​ളാ​ൽ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നി​ല്ല. പ​ക​രം പ​ഴ​യ വീ​ടു​ക​ളും ക​യ​റ്റ​മു​ള്ള റോ​ഡു​ക​ളും ചെ​റി​യ ക​ഫേ​ക​ളും ആ​ളു​ക​ളു​ടെ ശാ​ന്ത​മാ​യ ജീ​വി​ത​വു​മാ​ണ് എ​വി​ടെ​യും.

ലി​സ്ബ​ണി​ൽ ന​ട​ക്കു​മ്പോ​ൾ ഒ​റ്റ കാ​ര്യം നാം ​തി​രി​ച്ച​റി​യും, ഇ​വി​ടെ ആ​ളു​ക​ൾ​ക്കു തി​ര​ക്കി​ല്ല. ജീ​വി​തം സാ​ധാ​ര​ണ​യാ​ണ്.

തെ​രു​വി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ

ലി​സ്ബ​ണി​ൽ ആ​ളു​ക​ൾ അ​ധി​കം സം​സാ​രി​ക്കാ​റി​ല്ല. പ​ക്ഷേ, സം​സാ​രി​ച്ചാ​ൽ അ​തു ല​ളി​ത​വും. ക​ട​യി​ൽ ക​യ​റു​മ്പോ​ൾ, ക​ഫേ​യി​ൽ ഇ​രി​ക്കു​മ്പോ​ൾ, ബ​സി​ൽ ക​യ​റു​മ്പോ​ൾ പ​ല​രും ചോ​ദി​ക്കും: Where are you from? ഞാ​ൻ "India'' എ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​രു​ടെ അ​ടു​ത്ത ചോ​ദ്യം പ​തി​വാ​ണ്: "Goa or Kerala'' ഇ​ത് എ​നി​ക്ക് ആ​ദ്യം അ​ൽ​പ്പം അ​ദ്ഭു​ത​മാ​യി​രു​ന്നു.

പ​ല​രും പ​റ​യു​ന്നു: "ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്നു ഗോ​വ​യി​ൽ പോ​യി​ട്ടു​ണ്ട്.​അ​തോ​ടൊ​പ്പം ഇ​ന്ത്യ​യെ​ക്കു​റി​ച്ചു ഞ​ങ്ങ​ൾ പ​ഠി​ച്ചി​ട്ടു​ണ്ട്.'' ഇ​ത് വെ​റും ഔ​പ​ചാ​രി​ക സം​ഭാ​ഷ​ണ​മ​ല്ല. ഇ​ത് ഒ​രു പ​ഴ​യ ബ​ന്ധ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ്.

ഗാ​മ​യു​ടെ തു​ട​ക്കം

ലി​സ്ബ​ണി​ലെ ബെ​ലേം പ്ര​ദേ​ശ​ത്തു ന​ട​ക്കു​മ്പോ​ൾ ക​ട​ലി​ന​ഭി​മു​ഖ​മാ​യി നി​ൽ​ക്കു​ന്ന സ്മാ​ര​ക​ങ്ങ​ൾ കാ​ണാം. ഇ​വി​ടെ​നി​ന്നാ​ണ് 1497 ജൂ​ലൈ എ​ട്ടി​ന് വാ​സ്കോ​ഡ ഗാ​മ ലി​സ്ബ​ണി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​ട​ൽ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

ഏ​ക​ദേ​ശം പ​ത്തു മാ​സ​ത്തെ യാ​ത്ര​യ്ക്കു​ശേ​ഷം 1498 മേ​യ് 20ന് ​അ​ദ്ദേ​ഹം എ​ത്തി​യ​ത് കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ട് ആ​യി​രു​ന്നു. ഇ​ത് ഒ​രു തീ​യ​തി മാ​ത്ര​മ​ല്ല. ഇ​ത് ഇ​ന്ത്യ​യു​ടെ​യും യൂ​റോ​പ്പി​ന്‍റെ​യും ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റം കൊ​ണ്ടു​വ​ന്ന ഒ​രു സം​ഭ​വ​മാ​ണ്.

പ​ല​പ്പോ​ഴും ച​രി​ത്രം ല​ളി​ത​മാ​യി പ​റ​യാ​റു​ണ്ട്, "യൂ​റോ​പ്യ​ന്മാ​ർ വ​ന്ന​പ്പോ​ൾ ഇ​ന്ത്യ തു​റ​ന്നു''​എ​ന്ന്. പ​ക്ഷേ, സ​ത്യം അ​ങ്ങ​നെ​യ​ല്ല. വാ​സ്കോ​ഡ ഗാ​മ എ​ത്തു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പേ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര​കേ​ന്ദ്ര​മാ​യി​രു​ന്നു.

അ​റ​ബി​ക​ളും ചൈ​ന​ക്കാ​രും മ​റ്റ് വ്യാ​പാ​രി​ക​ളും ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ ലോ​ക​ത്തെ ക​ണ്ട​ത് യൂ​റോ​പ്യ​ന്മാ​ർ വ​ന്ന ശേ​ഷ​മ​ല്ല. ഇ​ന്ത്യ അ​തി​നും മു​ൻ​പേ ലോ​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​ത് ഒ​രു പ്ര​ധാ​ന ച​രി​ത്ര സ​ത്യം ആ​ണ്, പ​ല​ർ​ക്കും അ​ത്ര അ​റി​യാ​ത്ത​ത്.

 

 

Sports

അ​​ൽ ന​​സ​​റി​​ന് തോ​​ൽ​​വി


റി​​യാ​​ദ്: 2026 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ജ​​യം നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തെ പോ​​ർ​​ച്ചു​​ഗ​​ൽ സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ൽ ന​​സ​​ർ എ​​ഫ്സി.

ഈ ​​വ​​ർ​​ഷം ക​​ളി​​ച്ച മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും അ​​ൽ ന​​സ​​ർ തോ​​ൽ​​വി വ​​ഴ​​ങ്ങി. സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ ന​​സ​​ർ 1-3ന് ​​അ​​ൽ ഹി​​ലാ​​ൽ എ​​ഫ്സി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

അ​​ൽ ന​​സ​​ർ നി​​ല​​വി​​ൽ 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 31 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

Sports

സി​​ആ​​ര്‍7 സം​​ഘം തോ​​റ്റു

റി​​യാ​​ദ്: 2026 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ലെ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി.

സൗ​​ദി പ്രൊ ​​ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഈ ​​വ​​ര്‍​ഷം ക​​ളി​​ച്ച ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ലീ​​ഗ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കും അ​​ല്‍ ന​​സ​​ര്‍ വീ​​ണു.

അ​​ല്‍ ഖാ​​ദി​​ഷി​​യ എ​​ഫ്‌​​സി 2-1ന് ​​അ​​ല്‍ ന​​സ​​റി​​നെ കീ​​ഴ​​ട​​ക്കി. 81-ാം മി​​നി​​റ്റി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ റൊ​​ണാ​​ള്‍​ഡോ അൽ നസറിന്‍റെ ആ​​ശ്വാ​​സ ഗോ​​ള്‍ നേടി.

Sports

എം​​ബ​​പ്പെ സിആർ7ന് ഒ​​പ്പം...

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് സൂ​​പ്പ​​ര്‍ ക്ല​​ബ്ബാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ മു​​ന്‍ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ള​​ടി റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ. ഒ​​രു ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ എ​​ന്ന സി​​ആ​​ര്‍7​​ന്‍റെ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം എം​​ബ​​പ്പെ എ​​ത്തി.

ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ സെ​​വി​​യ്യ​​യ്ക്ക് എ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 86-ാം മി​​നി​​റ്റി​​ലെ പെ​​നാ​​ല്‍​റ്റി ഗോ​​ളാ​​ക്കി​​യാ​​ണ് ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം പോ​​ര്‍​ച്ചു​​ഗീ​​സ് ഇ​​തി​​ഹാ​​സ​​ത്തി​​ന്‍റെ ഒ​​പ്പ​​മെ​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-0ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. 38-ാം മി​​നി​​റ്റി​​ല്‍ ഇം​​ഗ്ലീ​​ഷ് താ​​രം ജൂ​​ഡ് ബെ​​ല്ലി​​ങ്ഗ​​മി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. 68-ാം മി​​നി​​റ്റി​​ല്‍ മാ​​ര്‍​ക​​സ് ഡൊ ​​നാ​​സി​​മെ​​ന്‍റോ ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ സെ​​വി​​യ്യ​​യു​​ടെ അം​​ഗ​​ബ​​ലം 10ലേ​​ക്കു ചു​​രു​​ങ്ങി.

59 ഗോ​​ള്‍; സ്യൂ...

​​ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ളാ​​ഘോ​​ഷ​​മാ​​യ ‘സ്യൂ’ ​​ന​​ട​​ത്തി​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പ​​മെ​​ത്തി​​യ​​ത് കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ ആ​​ഘോ​​ഷി​​ച്ച​​ത്. ലോ​​ക ഫു​​ട്‌​​ബോ​​ളി​​ലെ ഗോ​​ട്ടാ​​യി (ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ള്‍ ടൈം) ​​ഹൃ​​ദ​​യ​​ത്തി​​ല്‍ സൂ​​ക്ഷി​​ക്കു​​ന്ന, ത​​ന്‍റെ ആ​​രാ​​ധ്യ​​താ​​ര​​മാ​​യ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പ​​മെ​​ത്തി​​യ​​തി​​ല്‍ അ​​തി​​യാ​​യ സ​​ന്തോ​​ഷ​​വും കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ പ​​ങ്കു​​വ​​ച്ചു.

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഇ​​തി​​ഹാ​​സ​​വും ലോ​​ക​​ത്തി​​നു മു​​ന്നി​​ലെ റോ​​ള്‍ മോ​​ഡ​​ലു​​മാ​​യ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് ഒ​​പ്പ​​മെ​​ത്താ​​നാ​​യ​​ത് അ​​തു​​ല്യ​​നേ​​ട്ട​​മാ​​ണെ​​ന്ന് എം​​ബ​​പ്പെ പ​​റ​​ഞ്ഞു. സ്യൂ ​​ആ​​ഘോ​​ഷം റൊ​​ണാ​​ള്‍​ഡോ​​യ്ക്കാ​​യി സ​​മ​​ര്‍​പ്പി​​ക്കു​​ന്ന​​താ​​യും ഫ്ര​​ഞ്ച് താ​​രം വ്യ​​ക്ത​​മാ​​ക്കി.

2025 ക​​ല​​ണ്ട​​ര്‍വ​​ര്‍​ഷ​​ത്തി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി 59 ഗോ​​ളു​​ക​​ള്‍ എം​​ബ​​പ്പെ നേ​​ടി; 2013 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 59 ഗോ​​ളു​​മാ​​യി റൊ​​ണാ​​ള്‍​ഡോ കു​​റി​​ച്ച റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം. ഈ ​​വ​​ര്‍​ഷം റ​​യ​​ലി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​ര​​മാ​​യി​​രു​​ന്നു സെ​​വി​​യ്യ​​യ്ക്ക് എ​​തി​​രേ സാ​​ന്‍റി​​യാ​​ഗോ ബ​​ര്‍​ണ​​ബ്യൂ​​വി​​ല്‍ ന​​ട​​ന്ന​​ത്. ലാ ​​ലി​​ഗ 2025-26 സീ​​സ​​ണി​​ല്‍ 17 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 18 ഗോ​​ള്‍ എം​​ബ​​പ്പെ നേ​​ടി​​ക്ക​​ഴി​​ഞ്ഞു.

ഹാ​​പ്പി ബെ​​ര്‍​ത്ത് ഡേ

27-ാം ജ​​ന്മ​​ദി​​ന​​ത്തി​​ലാ​​ണ് എം​​ബ​​പ്പെ റൊ​​ണാ​​ള്‍​ഡോ​​യു​​ടെ മാ​​ഡ്രി​​ഡ് ഗോ​​ള്‍ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം എ​​ത്തി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 1998 ഡി​​സം​​ബ​​ര്‍ 20നാ​​ണ് എം​​ബ​​പ്പെ​​യു​​ടെ ജ​​ന​​നം. 2025-26 സീ​​സ​​ണി​​ല്‍ വി​​വി​​ധ കോ​​മ്പ​​റ്റീ​​ഷ​​നു​​ക​​ളി​​ല്‍​നി​​ന്നാ​​യി 29 ഗോ​​ള്‍ എം​​ബ​​പ്പെ​​യ്ക്കു​​ണ്ട്. ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യി​​ല്‍​നി​​ന്ന് 2024 ജൂ​​ലൈ​​യി​​ലാ​​ണ് എം​​ബ​​പ്പെ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ല്‍ എ​​ത്തി​​യ​​ത്. റ​​യ​​ലി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ ഇ​​തു​​വ​​രെ 83 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 73 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ലാ ​​ലി​​ഗ​​യി​​ല്‍ 18 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 42 പോ​​യി​​ന്‍റു​​മാ​​യി റ​​യ​​ല്‍ ര​​ണ്ടാ​​മ​​താ​​ണ്. 17 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 43 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്‌​​സ​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

 

Sports

കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കും; വി​ര​മി​ക്ക​ല്‍ സൂ​ച​ന ന​ല്‍​കി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

ലി​സ്ബ​ണ്‍: അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കി പോ​ര്‍​ച്ചു​ഗ​ലി​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഗോ​ള്‍​വേ​ട്ട​ക്കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ആ​റാം ലോ​ക​ക​പ്പി​ല്‍ പ​ന്തു ത​ട്ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ഇ​തി​നു​ശേ​ഷം അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ളി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് പോ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം. ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി​യാ​ല്‍ കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് റൊ​ണാ​ള്‍​ഡോ​യു​ടെ തീ​രു​മാ​നം. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഇ​ത്ത​വ​യും കി​രീ​ട​ത്തി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നും റൊ​ണാ​ള്‍​ഡോ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ലി​യോ​ണ​ല്‍ മെ​സി​യു​മാ​യി സ്വ​യം താ​ര​ത​മ്യം ചെ​യ്തി​രു​ന്നു ക്രി​സ്റ്റി​യാ​നോ. മെ​സി​യേ​ക്കാ​ള്‍ മി​ക​ച്ച​വ​ന്‍ താ​ന്‍ ത​ന്നെ​യാ​ണെ​ന്ന് പി​യേ​ഴ്‌​സ് മോ​ര്‍​ഗ​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ല്‍ ക്രി​സ്റ്റി​യാ​നോ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

 

 

Sports

കിം​​ഗ്സ് ക​​പ്പ്: കി​​രീ​​ട​​ത്തി​​നാ​​യി റോ​​ണോ ഇ​​നി​​യും കാ​​ത്തി​​രി​​ക്ക​​ണം

റി​​യാ​​ദ്: കിം​​ഗ്സ് ക​​പ്പി​​ൽ നി​​ന്നും പു​​റ​​ത്താ​​യി സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ൽ ന​​സ്ർ. കിം​​ഗ്സ് ക​​പ്പ് പ്രീ ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ അ​​ൽ ഇ​​ത്തി​​ഹാ​​ദി​​നോ​​ട് ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് അ​​ൽ ന​​സ്ർ കിം​​ഗ്സ് ക​​പ്പി​​ൽ നി​​ന്നും പു​​റ​​ത്താ​​യ​​ത്. ഇ​​തോ​​ടെ കി​​രീ​​ട സ്വപ്നം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കാ​​ൻ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ഇ​​നി​​യും കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രും.

മ​​ത്സ​​ര​​ത്തി​​ലെ മൂ​​ന്നു ഗോ​​ളു​​ക​​ളും ആ​​ദ്യ പ​​കു​​തി​​യി​​ലാ​​ണ് പി​​റ​​ന്ന​​ത്. ക​​രീം ബെ​​ൻ​​സെമ, ഹു​​സെം എ​​ഡി​​ൻ എ​​ന്നി​​വ​​ർ ഇ​​ത്തി​​ഹാ​​ദി​​നാ​​യി ഗോ​​ൾ നേ​​ടി.

എ​​യ്ഞ്ച​​ലോ ഗ​​ബ്രി​​യേ​​ൽ ആ​​ണ് അ​​ൽ ന​​സ്റി​​ന്‍റെ ഏ​​ക ഗോ​​ൾ നേ​​ടി​​യ​​ത്. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, സാ​​ദി​​യോ മാ​​നെ, ജോ​​വോ ഫെ​​ലി​​ക്സ്, കിംഗ്‌സ്‌ലി കോ​​മാ​​ൻ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട അ​​ൽ-​​ന​​സ​​്റി​​ന്‍റെ ശ​​ക്ത​​മാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ത്തി​​ഹാ​​ദി​​ന്‍റെ പ്ര​​തി​​രോ​​ധ​​കോ​​ട്ട മ​​റി​​ക​​ട​​ന്ന് സ​​മ​​നി​​ല ഗോ​​ൾ നേ​​ടാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.

Sports

സ​മാ​ധാ​ന​ത്തി​നാ​യി ക​ളി​ക്കൂ; ട്രം​പി​ന് റൊ​ണാ​ള്‍​ഡോ ഒ​പ്പി​ട്ട ജ​ഴ്‌​സി

ആ​ല്‍​ബെ​ര്‍​ട്ട (കാ​ന​ഡ): ജി7 ​ഉ​ച്ച​കോ​ടി​ക്കി​ടെ ത​രം​ഗ​മാ​യ​ത് പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ. ഇ​തി​ഹാ​സ താ​ര​ത്തി​ന്റെ പോ​ര്‍​ച്ചു​ഗ​ല്‍ ജ​ഴ്‌​സി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നു യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റ് അ​ന്റോ​ണി​യോ കോ​സ്റ്റ സ​മ്മാ​നി​ച്ചു. റൊ​ണാ​ള്‍​ഡോ ഒ​പ്പി​ച്ച പോ​ര്‍​ച്ചു​ഗ​ലി​ന്റെ ഏ​ഴാം ന​മ്പ​ര്‍ ജ​ഴ്‌​സി​യാ​ണ് കോ​സ്റ്റ, ട്രം​പി​നു സ​മ്മാ​നി​ച്ച​ത്. പോ​ര്‍​ച്ചു​ഗ​ലു​കാ​ര​നാ​യ അ​ന്റോ​ണി​യോ കോ​സ്റ്റ 2024 ഡി​സം​ബ​ര്‍ മു​ത​ല്‍ യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്റാ​ണ്. പോ​ര്‍​ച്ചു​ഗ​ലി​ന്റെ 118-ാമ​ത് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ന്റോ​ണി​യോ കോ​സ്റ്റ.
' പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ജെ. ​ട്രം​പി​ന്, സ​മാ​ധാ​ന​ത്തി​നാ​യി ക​ളി​ക്കു​ന്നു' എ​ന്ന ജ​ഴ്‌​സി​യി​ലെ കു​റി​പ്പും കോ​സ്റ്റ വാ​യി​ച്ചു​കേ​ള്‍​പ്പി​ച്ചു. എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടു, സ​മാ​ധാ​ന​ത്തി​നാ​യി ക​ളി​ക്കു​ന്നു എ​ന്ന് ജ​ഴ്‌​സി വാ​ങ്ങി​ക്കൊ​ണ്ട് ട്രം​പും മ​റു​പ​ടി ന​ല്‍​കി.
ലോ​ക​ത്തി​ലെ മി​ക​ച്ച ഫു​ട്‌​ബോ​ള​റി​നു​ള്ള ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്‌​കാ​രം അ​ഞ്ച് ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യാ​ണ് ക്ല​ബ്, രാ​ജ്യാ​ന്ത​ര വേ​ദി​യി​ലെ എ​ക്കാ​ല​ത്തെ​യും ടോ​പ് സ്‌​കോ​റ​ര്‍. നി​ല​വി​ല്‍ സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു​വേ​ണ്ടി​യാ​ണ് 40കാ​ര​നാ​യ സി​ആ​ര്‍7 പ​ന്ത് ത​ട്ടു​ന്ന​ത്. ഔ​ദ്യോ​ഗി​ക ക്ല​ബ് മ​ത്സ​ര​ങ്ങ​ളി​ല്‍ 800ഉം ​രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ 138ഉം ​ഉ​ള്‍​പ്പെ​ടെ ക​രി​യ​റി​ല്‍ 938 ഗോ​ള്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

Latest News

Corehub Up